സ്കൂളിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കുശേഷം സ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനിയും കേരളാ ഗവണ്മെന്റിന്റെ വനമിത്ര അവാര്‍ഡ് ജേതാവുമായ ശ്രീ ദേവസ്യ സെബാസ്റ്റ്യനെ സന്ദര്‍ശിക്കുകയും പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. സ്വന്തമായി വളര്‍ത്തിയ വനം അദ്ദേഹം ഞങ്ങള്‍ക്ക് കാണിച്ചുതരികയും മരങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ഈ യാത്ര കുട്ടികള്‍ക്ക് പരിസ്ഥിതി ബോധം വളര്‍ത്തുന്നതിനും ദേശസ്നേഹം ഉണര്‍ത്തുന്നതിനും വളരെയധികം സഹായകമായി.
No comments:
Post a Comment