Tuesday, 9 September 2014

          

 നല്ല പാഠം

 

                      കിടങ്ങൂര്‍ എന്‍ എസ്സ് എസ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നല്ല പാഠത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഓണാഘോഷം ചെമ്പിളാവ് സോവാസദന്‍ അന്തേവാസികളോടൊപ്പമാക്കുന്നതിന് തീരുമാനിച്ചു. തങ്ങളുടെ ഓണക്കോടിക്കും ഓണസദ്യയ്ക്കുമായി ചെലവഴിക്കുന്ന തുകയില്‍ ഒരു പങ്ക് മിച്ചം വച്ച് അഗതികളും അവശത അനുഭവിക്കുന്നവരുമായ അന്തേവാസികള്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. അവര്‍ക്കായി കുട്ടികള്‍ ഒരുക്കിയ കലാപരിപാടികളും ഓണക്കോടി വിതരണവും ഹൃദ്യമായ അനുഭവമായിരുന്നു. ഒണസദ്യയില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എം രാധാകൃഷ്ണന്‍, മെമ്പര്‍ ശ്രീമതി ബിന്ദു അശോക് കുമാര്‍, ശ്രീ. ദിലീപ് കുമാര്‍, ശ്രീ. രവീന്ദ്രന്‍ നായര്‍, ശ്രീ. സതീശന്‍ കുന്നത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ബി.ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചെമ്പിളാവ് ചെറുപുഷ്പ ദേവാലയം വികാരി ഫാദര്‍ ജോയല്‍ പണ്ടാരപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

 




















No comments:

Post a Comment