സ്കൂള്‍ കുട്ടികള്‍ക്കിടയിലെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവല്‍ക്കരണ പ്രചരണം കിടങ്ങൂര്‍ എന്‍ എസ്സ് എസ്സ് ഹയര്‍ സെക്കന്ററി സകൂള്‍ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു. പാലാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. കെ പി ജോസ് പ്രചരണപരിപാടി ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. സണ്ണി വി.എം കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment