Thursday, 17 July 2014

ലോകകപ്പ് ഫുട്ബോള്‍ പ്രവചനമത്സരം - ഫലപ്രഖ്യാപനവും 

സമ്മാനദാനവും

                കുട്ടികള്‍ക്കായി നടത്തിയ ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പും സമ്മാനദാനവും 17/07/2014 വ്യാഴാഴ്ച കിടങ്ങൂര്‍ എന്‍. എസ്സ്. എസ്സ് മന്നം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. പി റ്റി എ പ്രസിഡന്റ് ശ്രീ ബി ശശിധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍ വച്ച് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസമ്മ സാബു നറുക്കെടുക്കുകയും സമ്മാനദാനം നിര്‍വ്വഹിക്കുകയും ചെയ്തു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകനായ ശ്രീ. പത്മകുമാര്‍ സാര്‍ ലോകകപ്പ് മത്സരങ്ങളെപ്പറ്റി വിശദീകരിച്ചു. പ്രവചനമത്സരത്തില്‍ യു.പി വിഭാഗത്തില്‍ സംയുക്ത. എസ് std 6 A,ജോസ്മി ജോസ് std 7 B, ജ്യോതിഷ std 7 A എന്നിവരും ഹൈസ്കൂള്‍ വിഭാഗത്തില്‍ സഞ്ജു എസ് std 8 A, ഗോകുല്‍ കൃഷ്ണന്‍ 10 A, ആകാശ് എ. ജെയ്ന്‍ std 8 D എന്നിവരും സ്റ്റാഫ് വിഭാഗത്തില്‍ ശ്രീമതി പി. അമ്പിളി, ശ്രീമതി കെ. രമാദേവി, ശ്രീ അരുണ്‍ കുമാര്‍ എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ. കെ. സി വിജയകുമാര്‍, മുന്‍ പി റ്റി എ പ്രസിഡന്റ് ശ്രീ. വേണുഗോപാല്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.ബി ശ്രീദേവി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ശ്രീ. പി. പ്രമോദ് നന്ദി രേഖപ്പെടുത്തി.












 


No comments:

Post a Comment